ശ്രീനാരായണ ദർശനം

അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാൽ, ഒരു സാധാരണവായനക്കാരന്റെ ഉള്ളിൽ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീർത്ത് അതു മനസ്സിലാക്കിയ ഒരാൾ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാൾ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-‘ഈ ഇതിഹാസത്തിലെ കഥാനായകൻ ആരാണ്’ എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആൾ ചോദിച്ച മുഖ്യമായ ചോദ്യം ‘രാമൻ ആരാണ്’ എന്നതാണല്ലോ? ശ്രീനാരായണഗുരുദേവൻ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. Read More...
By uksevananm | September 28, 2017 | blog