ഒരു ജാതി, ഒരു മതം. ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ ജന്‍‌മദിനമാണ് ചിങ്ങമാസത്തിലെ ചതയ നക്ഷത്രം. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌.
വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.
വിദേശസംസ്‌കാരത്തിന്‍റെയും, സ്വ സംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. മാത്രമല്ല പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്നു ശ്രീനാരായണഗുരു.

യു കെ യിൽ കുടുംബാംഗങ്ങളുടെ ജോലിയും കുട്ടികളുടെ സ്‌കൂൾ അവധിയും ക്രമീകരിച്ചു 2017 സെപ്തംബർ 10 ഞായറായ്ച്ച വൂസ്റ്ററിലെ Cutnall Green and District Memmorial Hall ളിൽ വച്ചു
ശ്രീമതി.മഞ്ജു ഷാഹുൽ ഹമീദ് മുഖ്യ അതിഥി ആയിരിക്കുന്ന ചടങ്ങിൽ (Councillor/Chair of Health & Wellbeing Board,Croydon) ജയന്തി മഹാസമ്മേളനത്തിന്റെ ഉത്‌ഘാടനം ആറ്റിങ്ങൽ എം.പി ഡോ. എ സമ്പത്തും .ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ട കനകജൂബിലി ആഘോഷങ്ങൾ ശിവഗിരി ധർമ്മസംഘം ബോർഡ് മെമ്പറും ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ: ഗുരുപ്രസാദ് സ്വാമികളും ഉത്‌ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Venue:
Cutnall Green and District Memmorial Hall
Addis Lane
Droitwich
Worcestershire
WR9 0NE

സമയം : രാവിലെ 9.30 മണി മുതൽ വൈകിട്ട് 6 മണി വരെ

സ്നേഹപൂർവ്വം

സേവനം യു കെ